മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം
May 27, 2023, 08:23 IST

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീ അതിവേഗം അണച്ചു. ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ച് പടർന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ട് ദിവസം മുമ്പ് ഗോഡൗണിൽ ഫയർ ഓസിറ്റിംഗ് നടത്തിയിരുന്നു. അതുകൊണ്ടാണ് തീ പെട്ടെന്ന് അണയ്ക്കാനായതെന്ന് ഗോഡൗൺ മാനേജർ പറഞ്ഞു
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ തീ പെട്ടെന്ന് അണഞ്ഞു. നേരത്തെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു.