കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

njeliyan
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് പിന്നാലെ കോഴിക്കോട്ടെ ഞെളിയൻ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലും തീപിടിത്തം. നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിക്കിടക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഒരു യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. കൂടുതൽ പ്രദേശത്തേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
 

Share this story