ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു, വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു; വീട്ടുകാർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

fire

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു. പനമണ്ണ അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. 

ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. ഷൊർണൂരിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ പടർന്ന സമയത്ത് വീട്ടുകാർ ഇതിനുള്ളിലുണ്ടായിരുന്നു

ലക്ഷ്മണ മുതലി, ഭാര്യ ശിവ ഭാഗ്യവതി, ചെറുമകൻ വിനോദ് എന്നിവരാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Tags

Share this story