മലപ്പുറം ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

fire

മലപ്പുറം ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ
മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി നശിച്ചു. ഗ്ലാസുകൾ പൊട്ടി തെറിച്ചത് പരിഭ്രാന്തി പരത്തി. പൊന്നാനി ഫയർഫോഴ്‌സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിൽ അളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Share this story