തൃശ്ശൂർ വഞ്ചിപ്പുര ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റു

boat
തൃശ്ശൂർ കൈപ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരുക്ക്. കൈപ്പമംഗലം സ്വദേശി കോഴിശേരി നകുലനാണ്(50) പരുക്കേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് ശേഷം മീനുമായി കരയിലേക്ക് വരികയായിരുന്ന ആദിപരാശക്തിയെന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
 

Share this story