വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുള്ള കുട്ടിക്ക് പരുക്ക്

valpara
വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരന് പരുക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയുടെ മകനെയാണ് പുലി ആക്രമിച്ചത്. മുറ്റത്ത് കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്. കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ വടിയെടുത്ത് ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോകുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story