സ്‌കൂളിൽ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു

aron

സ്‌കൂളിൽ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ് അഞ്ച് വയസുകാരൻ ചികിത്സക്കിടെ മരിച്ചു. പത്തനംതിട്ട റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്‌കൂൾ വിദ്യാർഥി ആരോൺ വി വർഗീസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരാണ് സ്‌കൂളിൽ വീണ് ആരോണിന് പരുക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

വീണതിനെ തുടർന്ന് ആരോണിന്റെ വലതു കൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. ഇവിടെ വെച്ച് കുട്ടിക്ക് ശാരീരികാസ്വസ്ഥതകൾ കൂടുകയും മെച്ചപ്പെട്ട ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
 

Share this story