കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി എടപ്പാളിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം
Apr 12, 2025, 10:10 IST

മലപ്പുറം എടപ്പാളിൽ വാഹനാപകടത്തിൽ നാല് വയസുകാരി മരിച്ചു. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോമാറ്റിക് ഗിയർ ഉള്ള കാറാണ് അപകടമുണ്ടാക്കിയത്. ഒരു സ്ത്രീയാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് എന്നാണ് വിവരം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ബന്ധുക്കളായ മൂന്ന് സ്ത്രീകൾക്കാണ് പരുക്കേറ്റത്