കൊല്ലം ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണുമരിച്ചു

atlan

കൊല്ലം ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണുമരിച്ചു. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ അനീഷ്- ഫിൻല ദമ്പതികളുടെ ഏക മകൻ അറ്റ്‌ലാൻ അനീഷാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം

അറ്റ്‌ലാൻ അമ്മയുടെ കുടുംബവീട്ടിലായിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കൾ യുകെയിൽ ആണ്. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് അപകടം നടന്നത്. സ്‌കൂൾ വാഹനത്തിൽ നിന്നിറങ്ങി മുത്തശ്ശനൊപ്പം വരുമ്പോൾ കുട്ടി വീടിന് പുറത്തേക്ക് ഓടിപ്പോകുകയായിരുന്നു

ഫിൻലയുടെ പിതാവ് ദിലീപ് കുട്ടിയുടെ ബാഗ് വീട്ടിൽ വെച്ച ശേഷം കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് സമീപത്തെ കൈത്തോട്ടിൽ വെള്ളക്കെട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
 

Tags

Share this story