കൊല്ലം പുനലൂരിൽ നാല് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

sharanya

കൊല്ലം പുനലൂരിൽ നാല് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യയാണ്(23) മരിച്ചത്. കൊട്ടരക്കര പുത്തൂർ സ്വദേശി അഖിലാണ് ഭർത്താവ്. ഇന്ന് പുലർച്ചെയാണ് ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്

ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ മറ്റൊരു മുറിയിലേക്ക് മാറിയിരുന്നു. രാവിലെ ചായയുമായി എത്തിയ അമ്മ മുറി തുറക്കാതെ വന്നതോടെ അയൽവാസികളുടെ സഹായം തേടുകയും ഇവർ വാതിൽ ചവിട്ടി തുറന്നപ്പോൾ ശരണ്യ ഫാനിൽ തൂങ്ങിനിൽക്കുന്നതുമാണ് കണ്ടത്

അഖിലുമായി പ്രണയിച്ചാണ് ശരണ്യ വിവാഹം കഴിച്ചത്. മൂന്ന് ദിവസം മുമ്പ് അഖിലുമായുള്ള പിണക്കത്തെ തുടർന്നാണ് ശരണ്യ സ്വന്തം വീട്ടിലേക്ക് വന്നത്.
 

Share this story