പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ വീണ് നാല് വയസ്സുകാരി മരിച്ചു
Fri, 10 Feb 2023

പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ വീണാണ് മരണം. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ നാലു വയസ്സുള്ള മകൾ അസ്മിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്.
കുറ്റിപ്പാടം സ്വദേശി ശിഹാബിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി. അമ്മ ഹുനൂബ ജോലി ചെയ്യുന്ന പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്.