കോഴിക്കോട് നഗരത്തിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; പോലീസ് അന്വഷണമാരംഭിച്ചു
May 27, 2023, 11:49 IST

കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുന്നിലാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. യുവാവിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.