കൊല്ലം വാടി കടപ്പുറത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

vadi

കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ആളപായമോ നാശനഷ്ടമോ ഇല്ല.

അതേസമയം കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം അഞ്ചാം ദിവസമായിട്ടും പൂർണമായും അണയ്ക്കാനായില്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ തീ പൂർണമായും അണയ്ക്കാനാകുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. 

Share this story