സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; പാലക്കാട് രണ്ട് പേർ പിടിയിൽ
Mar 29, 2023, 11:11 IST

പാലക്കാട് മീനാക്ഷിപുരത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്‌ഐ പ്രവർത്തകൻ ബവീർ(31) എന്നിവരാണ് പിടിയിലായത്.
പുതുക്കാട് സ്വദേശിയായ വ്യാപാരി മധുരയിൽ നിന്ന് സ്വർണവുമായി തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് കവർച്ച നടന്നത്. സ്വർണം കൈക്കലാക്കിയ ശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്ത് റോഡിൽ ഉപേക്ഷിച്ചു. 26ന് പുലർച്ചെയാണ് സംഭവം.