സുധാകരനെതിരെ പരാതിയുമായി എംപിമാരുടെ സംഘം; കെ സി വേണുഗോപാലിനെ കണ്ടു
Mon, 13 Mar 2023

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി എംപിമാരുടെ സംഘം. ഏഴ് എംപിമാരുൾപ്പെട്ട സംഘമാണ് ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചത്. കെപിസിസി അധ്യക്ഷൻ രണ്ട് എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിലാണ് പരാതി. കെ സുധാകരൻ നോട്ടീസ് നൽകിയത് ഇല്ലാത്ത അധികാരമുപയോഗിച്ചാണെന്ന് എംപിമാർ പറയുന്നു
നോട്ടീസിന് കെ മുരളീധരനും എം കെ രാഘവനും മറുപടി നൽകില്ലെന്നും എംപിമാരുടെ സംഘം വേണുഗോപാലിനെ അറിയിച്ചു. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞുവെന്ന പരാതിയും എംപിമാർ ഉന്നയിച്ചു. ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് വിഷയത്തിൽ എം കെ രാഘവനും കെ മുരളീധരനും ലഭിക്കുന്നത്. നേരത്തെ എ, ഐ ഗ്രൂപ്പുകളും ഇരു നേതാക്കൾക്കും പിന്തുണ അറിയിച്ചിരുന്നു.