കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു; ഭീതിയിൽ നാട്ടുകാർ

Kerala

കൊച്ചി : കോതമംഗലം മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. പുലര്‍ച്ചെയാണ് മണികണ്ഠന്‍ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ശാരദ ഒറ്റക്കാണ് താമസിക്കുന്നത്. സംഭവസമയത്ത് ശാരദ വീട്ടിലുണ്ടായിരുന്നില്ല. അതിനാലാണ് കാട്ടാനയുടെ . മറ്റൊരു വീടിന്‍റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

വേനല്‍ രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് കാരണം. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലാണ് കൂടുതലായി കാട്ടാന ഭീഷണി നിലനില്‍ക്കുന്നത്.

Share this story