മലമ്പുഴ ഡാമിന് സമീപം മത്സ്യത്തൊഴിലാളിയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

ele
മലമ്പുഴ ഡാമിന് സമീപത്ത് വെച്ച് മത്സ്യത്തൊഴിലാളിയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. തലനാരിഴക്കാണ് സുന്ദരൻ രക്ഷപ്പെട്ടത്. സുന്ദരന്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് എത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
 

Share this story