ഭർത്താവിനൊപ്പം മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

lilli

ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിൽ നിന്നും തളർന്നുവീണ് വീട്ടമ്മ മരിച്ചു. വയനാട് കായക്കുന്ന് രണ്ടാം മൈൽ ാേതട്ടത്തിൽ ലില്ലി ജോസഫാണ് മരിച്ചത്

ജോസഫ് എന്ന ബിജുവിന്റെ ഭാര്യയാണ് ലില്ലി. അസുഖത്തെ തുടർന്ന് പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം

ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്. വഴിയിൽ വെച്ച് ലില്ലി ബൈക്കിൽ നിന്നും കുഴഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
 

Share this story