ഏലൂരിൽ വീട്ടിലെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

jose mary

എറണാകുളം ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ഏലൂർ സ്വദേശി ജോസ് മേരിയാണ്(54) മരിച്ചത്. 

വീട്ടിലെ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് ഇത് മറിഞ്ഞുവീണത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവിനെ ഓഫീസിലേക്ക് യാത്രയാക്കിയതിന് പിന്നാലെ ഗേറ്റ് അടച്ചപ്പോൾ ഇത് മറിഞ്ഞുവീഴുകയായിരുന്നു

പരുക്കേറ്റ ജോസ് മേരിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
 

Share this story