നിലമ്പൂരിൽ വീട്ടിൽ സൂക്ഷിച്ച ചാരയവും വാഷുമായി വീട്ടമ്മ എക്‌സൈസിന്റെ പിടിയിൽ

pushpavalli
മലപ്പുറം നിലമ്പൂരിൽ വീട്ടിൽ സൂക്ഷിച്ച ആറ് ലിറ്റർ ചാരായവും 18 ലിറ്റർ വാഷുമായി വീട്ടമ്മ അറസ്റ്റിൽ. കുറുമ്പലങ്ങോട് കുണ്ടിലട്ടിയിലെ സ്രാമ്പിക്കൽ വീട്ടിൽ പുഷ്പവല്ലിയാണ്(59) അറസ്റ്റിലായത്. മുമ്പും അബ്കാരി കേസിൽ പ്രതിയായിട്ടുണ്ട് ഇവർ. പ്രതി ഒറ്റയ്ക്കാണ് താമസം. ചാരായമുണ്ടാക്കി വിൽപ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.
 

Share this story