കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

Police

തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയയാണ്(58) മരിച്ചത്

ചൊവ്വാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. സമീപവാസി ജയയെ തിരക്കി എത്തിയപ്പോൾ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു

ഈ സമയം ജയയുടെ മകൻ ബിജു(35) വീട്ടിൽ തന്നെയുണ്ടായിരുന്നു. മദ്യപാനിയായ ബിജു ജയയെ മർദിച്ച് കൊന്നതാണോയെന്ന് സംശയമുണ്ട്. ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story