നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

police line
നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയാണ്(65) മരിച്ചത്. കൊലപാതകമാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പോക്‌സോ കേസിൽ അറസ്റ്റിലായി ഒരാഴ്ച മുമ്പാണ് ഇവരുടെ മകൻ ബിജു പുറത്തിറങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് ലീലയും മകനും തമ്മിൽ വഴക്ക് നടന്നിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തതയുണ്ടാകുവെന്ന് പോലീസ് അറിയിച്ചു.
 

Share this story