ഒറ്റയടിക്ക് വൻ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ
Dec 22, 2025, 11:41 IST
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഇതോടെ പവന്റെ വില സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒറ്റയടിക്ക് 800 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 99,200 രൂപയിലെത്തി. ഒരു ലക്ഷത്തിലേക്ക് ഇനി വെറും 800 രൂപയുടെ ദൂരം മാത്രം
ഗ്രാമിന് 100 രൂപ വർധിച്ച് 12,400 രൂപയിലെത്തി. രാജ്യാന്തരവിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യാന്തര വില ഔൺസിന് 30 ഡോളർ ഉയർന്ന് 4384 ഡോളറായി. 18 കാറ്റ് സ്വർണവിലയും കുതിച്ചുയർന്നു. ഗ്രാമിന് 82 രൂപ ഉയർന്ന് 10,146 രൂപയിലെത്തി
വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 218 രൂപയിലെത്തി. ഡിസംബർ 1ന് സ്വർണം പവന്റെ വില 95,680 രൂപയായിരുന്നു. വില കുതിച്ചുയർന്നതോടെ സ്വർണം വാങ്ങാനെത്തുന്നവരേക്കാൾ വിൽക്കാൻ എത്തുന്നവരാണ് കൂടുതലെന്ന് ജ്വല്ലറിയുടമകൾ പറയുന്നു
