വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായെത്തും; നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി

Cochi Airport

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബു ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായി എത്തുമെന്നാണ് ഭീഷണി. ഇന്നലെയും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അതേ ഇ-മെയിലിൽ നിന്നുമാണ് സന്ദേശം എത്തിയിരിക്കുന്നത്.

പൊലീസിന്‍റെ ഇ-മെയിലിലെക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. എത്രയും വേഗം 10 ബിറ്റ്കോയിൻ ലഭിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story