താനൂർ ബോട്ട് അപകടം ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ സമിതി അന്വേഷിക്കും

tanur

താനൂർ ബോട്ട് അപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ സർക്കാർ തീരുമാനിച്ചു. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു

ബോട്ടുകളിൽ കയറാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി. സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടതായും അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടിയുണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. എസ് പി, ചീഫ് പോർട്ട് സർവേയർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
 

Share this story