രാജി ആവശ്യം തള്ളി എ കെ ശശീന്ദ്രൻ; എൽഡിഎഫിൽ തുടരാമെന്ന് അജിത് പവാർ പക്ഷം കരുതേണ്ട

saseendran

എൻസിപി അജിത് പവാർ പക്ഷത്തിന്റെ രാജി ആവശ്യം തള്ളി മന്ത്രി എ കെ ശശീന്ദ്രൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് വായിക്കാത്തവരാണ് രാജി ആവശ്യപ്പെടുന്നത്. കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മാഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ശശീന്ദ്രൻ പറഞ്ഞു

തങ്ങൾ രാജിവെച്ചാൽ മഹാരാഷ്ട്രയിലെ എംഎൽഎമാരും എംപിമാരും രാജിവെക്കണം. അങ്ങനെ വന്നാൽ എൻസിപിക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകും. എൽഡിഎഫിൽ തുടരാമെന്ന് അജിത് പവാർ പക്ഷം മനക്കോട്ട കെട്ടേണ്ടെന്നും മന്ത്രി പറഞ്ഞു

കേരളത്തിലെ എൻസിപി എംഎൽഎമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻഎ മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു. പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്നും മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു.
 

Share this story