തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ksrtc

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചിറയിൻകീഴ് അഴൂരാണ് സംഭവം. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല. 29 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്

ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങലിൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറുന്നതിനിടെയാണ് ബസിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബസ് സൈഡൊതുക്കിയ ശേഷം യാത്രക്കാരെ ഇറക്കുകയായിരുന്നു.
 

Share this story