മലപ്പുറം വഴിക്കടവിൽ ബൈക്കിൽ പോകവെ പുലി വന്നിടിച്ചു; യുവാവിന് പരുക്ക്

puli
മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കിൽ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. രണ്ടാംപാടം സ്വദേശി പന്താർ അസറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബാർബർ ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിന് മുന്നിലേക്ക് പുലി ചാടുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ അസർ തൊട്ടടുത്തുള്ള വീട്ടിൽ അഭയം തേടി. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അസറിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.
 

Share this story