പ്രണയപ്പകയിൽ പൊലിഞ്ഞ ജീവിതം; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

vishnupriya

വിഷ്ണുപ്രിയ കൊലക്കേസിൽ ഇന്ന് വിധി. പ്രണയാഭ്യർഥന നിരസിച്ചതിനാണ് പ്രതിയായ ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊന്നത്. 2022 ഒക്ടോബർ 22നായിരുന്നു സംഭവം. കേസിന്റെ വിചാരണ 2023 സെപ്റ്റംബർ 21ന് ആരംഭിച്ചു. 

23കാരിയായ വിഷ്ണുപ്രിയ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ശ്യാംജിത്ത് വീട്ടിൽ കയറി മാരകമായി കുത്തിപരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി വീട്ടിലുള്ളവർ പോയപ്പോഴായിരുന്നു സംഭവം. ബന്ധു വീട്ടിൽ നിന്നും വസ്ത്രം മാറാനായി വിഷ്ണുപ്രിയ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോഴാണ് ശ്യാംജിത്ത് ആക്രമിച്ചത്

തനിക്ക് 25 വയസ്സ് മാത്രമാണായത്. 14 വർഷം ശിക്ഷ കഴിഞ്ഞ് 39 വയസാകുമ്പോൾ പുറത്തിറങ്ങാലോ എന്നാണ് പ്രതി ശ്യാജിത്ത് പിടിയിലായപ്പോൾ പ്രതികരിച്ചത്. യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതെയാണ് പ്രതി നിന്നിരുന്നത്.
 

Share this story