റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി ഇടിച്ചു; കോഴിക്കോട് പത്ത് വയസ്സുകാരന് പരുക്ക്

accident
കോഴിക്കോട് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനാപകടത്തിൽ പത്ത് വയസ്സുകാരന് പരുക്കേറ്റു. മാവൂർ സ്വദേശി റെസിൻ എന്ന കുട്ടിക്കാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞിമാവ് അങ്ങാടിയിലാണ് അപകടം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story