ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ചെന്നൈയിൽ മലയാളി വിദ്യാർഥിനി മരിച്ചു

train

ചെന്നൈ താംബരത്ത് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബി(19)യാണ് മരിച്ചത്. താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്. ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്

ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ എത്തിയത് ശ്രദ്ധിക്കാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണം. ചെന്നൈ-ഗുരുവായൂർ എക്‌സ്പ്രസ് തട്ടിയാണ് മരണം.
 

Share this story