മൈസൂരുവിലെ മലയാളി വനിതാ ഡോക്ടറെ പീഡിപ്പിച്ചു; നഴ്‌സായ തൃശ്ശൂർ സ്വദേശി പിടിയിൽ

Rape

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച കേസിൽ നഴ്‌സ് പിടിയിൽ. തൃശ്ശൂർ സ്വദേശി നിഷാം ബാബു(24)വാണ് പിടിയിലായത്. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. ഇതേ ആശുപത്രിയിലെ നഴ്‌സായിരുന്ന നിഷാം ബാബു കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മെച്ചപ്പെട്ട ജോലി തപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ കോഴിക്കോട് എത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. 

തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിൽ കൊണ്ടുപോയി അഞ്ച് തവണയോളം പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. ഇതോടെ നിഷാമിന്റെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നാലെ ഡോക്ടറുടെ നഗ്നചിത്രങ്ങൾ നിഷാം ബാബു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
 

Share this story