ആലപ്പുഴ-ധൻബാദ് എക്ര്‌സ്പ്രസിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

suraja

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങല പാലക്കാട്ട് മഠത്തിൽ സുരജ എസ് നായരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ജോലാർപേട്ടിൽ വെച്ച് ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിലാണ് സുരജയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്

ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയ ശേഷം തിരികെ സ്വദേശമായ വൈക്കത്തേക്ക് വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബന്ധുക്കൾ ജോലാർപേട്ടിലേക്ക് പോയിട്ടുണ്ട്.
 

Share this story