മലയാളി യുവതിയെ ദുബൈയിൽ വെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; യുപി സ്വദേശി അറസ്റ്റിൽ

nadeem
മലയാളി യുവതിയെ ദുബൈയിൽ വെച്ച് വിവാഹം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുപി സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനാണ്(26) അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ ഇൻസ്‌പെക്ടർ കെവി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബൈയിൽ നദീം ഓടിച്ചിരുന്ന ബസിലെ കണ്ടക്ടറായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേക്ക് കടക്കുകയായിരുന്നു.
 

Share this story