ഗൂഡല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവായ മലയാളി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
Jan 25, 2025, 10:29 IST

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദാണ്(37) കൊല്ലപ്പെട്ടത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷീദിന്റേത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്.ബംഗളൂരുവിൽ ഹോട്ടൽ ജീവനക്കാരനാണ് ജംഷിദ്. അതേസമയം പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനായി വിജയൻ എത്തുകയായിരുന്നു. വിജയന്റെ നെഞ്ചിനും ഇടുപ്പിനുമാണ് പരുക്കേറ്റത്.