ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു

suicide
ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയി(50)ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ജോയി സൈക്കിളിൽ പോകുന്നതിനിടെ രാത്രിയിൽ കുഴിയിൽ വീഴുകയായിരുന്നു. കലുങ്ക് നിർമാണത്തിനായാണ് റോഡ് കുറുകെ പൊളിച്ചത്. ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കേബിൾ ജോലിക്കെത്തിയവരാണ് ജോയിയെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
 

Share this story