തൃശ്ശൂർ ചെമ്പൂത്രയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു

accident

തൃശൂർ ദേശീയ പാത ചെമ്പൂത്രയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. പള്ളുരുത്തി സ്വദേശി അർജുൻ (25) ആണ് മരിച്ചത്. ബംഗളൂരിൽ നിന്നും എറണാകുളം പള്ളുരുത്തിയിലേക്ക് വന്ന ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനം പൂർണ്ണമായും തകർന്നു. പള്ളുരുത്തി സ്വദേശി നിസാമിന് (24) ഗുരുതരമായി പരുക്കേറ്റു.

എറണാകുളം പള്ളുരുത്തി സ്വദേശിയായ സഫർ  കമ്പനി മീറ്റിംഗിനായി ബംഗളൂരുവിൽ പോകുന്നതിനിടെ സുഹൃത്തുക്കളായ അർജുൻ ബാബു, നിസാം, ജിബിൻ, ഉണ്ണികൃഷ്ണൻ, പ്രദീപ് എന്നിവർ കൂടെ പോകുക ആയിരുന്നു. മരിച്ച അർജുൻ എറണാകുളം മഹീന്ദ്ര ഷോറൂമിലെ ജീവനക്കാരനാണ്.
 

Share this story