പട്ടാമ്പിയിൽ ട്രെയിൻ തട്ടി ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

train

പട്ടാമ്പിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുള്ള വിവരം അനുസരിച്ച് കരിമ്പുഴ സ്വദേശി സി വേലായുധനാണ് മരിച്ചതെന്നാണ് സംശയം

ഇന്ന് പുലർച്ചെയാണ് മൃതദേഹം ട്രാക്കിൽ കണ്ടത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെടാൻ പോലീസ് ശ്രമമാരംഭിച്ചു.
 

Share this story