അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ വനവകുപ്പിന്റെ പിടിയിൽ
Sun, 19 Mar 2023

അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ വനംവകുപ്പിന്റെ പിടിയിൽ. കള്ളമല സ്വദേശി റെജിയാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് പട്രോളിംഗിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ നായാട്ടുസംഘത്തെ കണ്ടത്.