അയല്‍വാസിയുടെ വീട്ടിൽ ജോലിക്കെത്തിയ ആളെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു; യുവാവ് പിടിയിൽ

anilkumar

അയൽവാസിയുടെ വീട്ടിൽ ജോലിക്ക് എത്തിയ ആളെ മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പള്ളിപ്പാട് പുല്ലമ്പട തയ്യിൽ കോളനിയിൽ സുരേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 27നാണ് സംഭവം. പ്രതിയുടെ സമീപത്തെ ഷാജിയുടെ വീട്ടിൽ ജോലിക്കെത്തിയ അനിൽകുമാറുമായി പ്രതി വഴക്കുണ്ടാക്കുകയും ചുടുകട്ട കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 


 

Share this story