വടകരയിൽ ഒരു വർഷത്തോളമായി പൂട്ടിക്കിടന്ന കടമുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

police line
കോഴിക്കോട് വടകരയിൽ കുഞ്ഞിപ്പള്ളിയിൽ പൂട്ടിക്കിടന്ന കടമുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. പേപ്പർ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടെത്തിയത്. ഇതിന് ആറ് മാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷത്തിലേറെയായി ഈ കട അടച്ചിട്ടിരിക്കുകയായിരുന്നു.
 

Share this story