വയനാട്ടിൽ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്‌കന് തൊഴിലുടമയുടെ ക്രൂര മർദനം
Wed, 15 Feb 2023

വയനാട് അമ്പലവയലിൽ കൂലി കൂടുതൽ ചോദിച്ച ആദിവാസി മധ്യവയസ്‌കന് തൊഴിലുടമയുടെ മർദനം. അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിനാണ് മർദനമേറ്റത്. കൂലി കൂട്ടി ചോദിച്ചതിന് തൊഴിലുടമയായ അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷാണ് മർദിച്ചത്
മുഖത്ത് ചവിട്ടേറ്റ ബാബുവിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. ബാബു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനീഷിനെതിരെ പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.