തൃശ്ശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് ഇടിച്ചുകയറി; 23 പേർക്ക് പരുക്ക്

accident
തൃശ്ശൂർ തലോറിൽ നിർത്തിയിട്ട മിനി കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ മിനി ബസ് ഇടിച്ച് 23 പേർക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതിയൽ തലോർ ജറുസലേമിന് സമീപത്താണ് അപകടം. കേടായി കിടന്ന ലോറിക്ക് പിന്നിലാണ് ബസ് വന്നിടിച്ചത്. പരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
 

Share this story