രാജ്യത്തിന് മാതൃക; കഴിഞ്ഞ വർഷം ഫയൽ ചെയ്തതിൽ 88 ശതമാനം കേസുകളും തീർപ്പാക്കി കേരളാ ഹൈക്കോടതി

കേസുകൾ തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരളാ ഹൈക്കോടതി. കഴിഞ്ഞ വർഷം ഫയൽ ചെയ്ത കേസുകളിൽ 88 ശതമാനവും തീർപ്പാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഏറഅറവും കൂടുതൽ കേസുകൾ തീർപ്പാക്കിയത്. ജസ്റ്റിസ് മേരി ജോസഫാണ് ഏറ്റവും കുറവ് കേസുകൾ തീർപ്പാക്കിയത്

കേരള ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം ഫയൽ ചെയ്ത 98,985 കേസുകളിൽ 86,700 കേസുകളും തീർപ്പാക്കി. ഇതിൽ 9360 കേസുകൾ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ തീർപ്പാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6160 കേസുകളും ജസ്റ്റിസ് പി ഗോപിനാഥ് 5080 കേസുകളും ജസ്റ്റിസ് മുഹമ്മദ് നിയാസ് 4849 കേസുകളും ജസ്റ്റിസ് എൻ നഗരേഷ് 4760 കേസുകളും തീർപ്പാക്കി. 

അതേസമയം ജസ്റ്റിസ് മേരി ജോസഫ് വെറും 459 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ഹൈക്കോടതി രേഖകൾ പ്രകാരം 30 വർഷമായി കെട്ടിക്കിടക്കുന്ന 15 കേസുകളാണ് ഉള്ളത്. കേരളാ ഹൈക്കോടതിയിൽ ആകെ വേണ്ടുന്ന ജഡ്ജിമാരുടെ എണ്ണം 47 ആണെന്നിരിക്കെ ചീഫ് ജസ്റ്റിസ് അടക്കം 36 ജഡ്ജിമാരാണ് ഇപ്പോഴുള്ളത്.
 

Share this story