മൂത്തേടത്ത് ഒരു മാസത്തോളം നീണ്ട മോഷണപരമ്പര; പ്രതിയായ 19കാരൻ പിടിയിൽ

Police

മലപ്പുറം മൂത്തേടത്ത് ഒരു മാസമായി നടക്കുന്ന മോഷണ പരമ്പരയിലെ പ്രതി പിടിയിൽ. 19കാരനെയാണ് എടക്കര പോലീസ് പിടികൂടിയത്. മൂത്തേടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് മോഷണം നടന്നത്. ചെറിയ ഹോട്ടലുകൾ, പലചരക്ക് കടകൾ എന്നിവയുടെ ഇരുമ്പ് ഗ്രില്ലുകൾ കട്ടർ ഉപയോഗിച്ച് പൊളിച്ച് മോഷണം നടത്തുകയായിരുന്നു രീതി

ചൊവ്വാഴ്ച മാത്രം മൂച്ചിപ്പരത നെയ്‌തേരില് തങ്കച്ചന്റെ പലചരക്ക് കടയിലും ആഞ്ഞിലമൂട്ടിൽ തോമസിന്റെ കാറ്റാടിയിലെ ഹോട്ടലിലും മോഷണം നടന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച എണ്ണക്കരക്കള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന 80കാരിയുടെ വീട്ടിലും മോഷണം നടന്നിരുന്നു

ഇതേ ദിവസം തന്നെ വലിയപീടിയേക്കൽ നൗഷാദിന്റെ ഫാമിലി സ്റ്റോറിലും മൂത്തേടം അങ്ങാടിയിലെ കുഞ്ഞുണ്ണി ആശാരിയുടെ പച്ചക്കറി കടയിലും മോഷണം നടന്നിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി
 

Tags

Share this story