കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

dhanya

കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകൾ പ്രാർഥന എന്നിവരാണ് മരിച്ചത്. രാവിലെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടത്

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രജിത്ത് യുഎഇയിൽ ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുകയാണ്. പ്രജിത്തിന്റെ അമ്മയ്‌ക്കൊപ്പമാണ് ധന്യയും മകളും താമസിച്ചിരുന്നത്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു.
 

Share this story