ആലുവയിൽ അമ്മയെയും ഒന്നര വയസ്സുകാരൻ കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Apr 10, 2023, 14:34 IST

ആലുവ പുറയാറിൽ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകൻ ഒന്നര വയസ്സുകാരൻ ആദവ് കൃഷ്ണയുമാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരു മൃതദേഹങ്ങളും ട്രാക്കിന് സമീപത്ത് കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺകുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.