കോതമംഗലത്ത് നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് ബംഗാൾ സ്വദേശി മരിച്ചു

suicide
കോതമംഗലം വടാട്ടുപാറയിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു. ബംഗാൾ സ്വദേശി മൊഫിജുൽ ഹഖാണ്(27) മരിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story