പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

kaviyur

പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കപ്പ കൃഷി ചെയ്യുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ട അയൽവാസികളാണ് ആദ്യം കുട്ടിയെ കണ്ടത്. വിവരമറിഞ്ഞ് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

കുട്ടിയുടെ ആരോഗ്യനിലയിൽ പ്രശ്‌നമില്ല. പ്രസവിച്ച് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
 

Share this story