മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags

Share this story